തിരുവനന്തപുരം:കൊവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് അമേരിക്കൻ സ്ഥാപനമായ സ്പ്രിൻക്ളറുമായി സർക്കാർ കരാറുണ്ടാക്കിയതിൽ ജനവിരുദ്ധവ്യവസ്ഥകളുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി ഇന്നലെ സർക്കാർ കരാർ വിശദംശങ്ങൾ പരസ്യപ്പെടുത്തി.
കോവിഡ് നിയന്ത്രിക്കാൻ ബൃഹത്തായ വിവരശേഖരണമാണ്കേരളത്തിന് കൈകാര്യം ചെയ്യേണ്ടത്. വലിയ അളവിലുള്ള ഈ വിവരങ്ങളുടെ വിശകലനത്തിനോ പലയിടത്തു നിന്നുമായി നിശ്ചിത ഫോർമാറ്രുകളിലല്ലാതെ വരുന്ന വിവരങ്ങളിൽ നിന്ന് ആവശ്യവും പ്രാധാന്യമുള്ളവ കണ്ടെത്തുന്നതിനോ മികച്ച ഐ.ടി ടൂൾ വേണം.വകുപ്പു തല സംവിധാനത്തിന് കുറച്ചു സമയം കൊണ്ട് അതിനായി കുറ്റമറ്ര സംവിധാനമൊരുക്കാൻ കഴിയില്ല. രോഗവ്യാപനം നടന്നിടത്തു നിന്ന് കൂടുതലായി ഒരാളെങ്കിലും പുതുതായി മടങ്ങിയെത്തുന്നതിന മുമ്പ് നിലവിലുള്ള ഡാറ്ര ഉപയോഗിച്ച് ആ ടൂളിനെ കസ്റ്രമൈസ് ചെയ്യണം. .വലിയ വിവരശേഖരങ്ങളുടെ വിശകലനം പോലെ കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് ഫെയിസ്ബുക്ക്, ട്വിറ്രർ ,വാട്സാപ്പ്, ഇ.മെയിൽ, ഫോൺ കാൾ തുടങ്ങി വിവിധ തലങ്ങളിൽ നിന്ന് വാർ റൂമിലേക്ക വരുന്ന വിവരങ്ങൾ വിശകലനം ചെയ്യലും. ഇതിന് കൂടിയാണ് സ്പ്രിംഗ്ലർ കമ്പനി സൗജന്യമായി നൽകുന്ന സേവനം സർക്കാർ സ്വീകരിച്ചത്. ആമസോൺ ക്ലൗഡ്സ് സർവറിൽ പ്രവർത്തിക്കുന്ന സാസ് എന്ന അപ്ലിക്കേഷനാണ് സ്പ്രിംഗ്ളർ ലഭ്യമാക്കുന്ന സോഫ്റ്ര് വെയർ ടൂൾ. കേരള സർക്കാർ ഇത് ഉപയോഗിക്കുന്നതിനുള്ള കരാറിൽ ഏർപ്പെടുമ്പോൾലഭ്യമാകുന്നത് പൂർണമായും നിർമിക്കപ്പെട്ടതും ഉപയോഗ്യത തെളിയിക്കപ്പെട്ടതുമായി ഒരു റെഡി ടു യൂസ് സോഫ്റ്ര് വെയറിന്റെ സേവനമാണെന്ന് പത്രക്കുറിപ്പ് അവകാശപ്പെട്ടു. സ്പ്രീംഗ്ലറുമായി പർച്ചെയിസ് ഓർഡറിൽ ഒപ്പിടുന്നത് ഏപ്രിൽ രണ്ടിനാണ്. എന്നാൽ അതിന് മാർച്ച് 25 മുതൽ പ്രാബല്യമുണ്ടായിരിക്കും. ഈ വർഷം സെപ്തംബർ 24നോ കൊവിഡ് തീരുമ്പോഴേ ആയിരിക്കും കാലാവധി തീരുക.