തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലേണേഴ്സ് ലൈസൻസ് എടുത്തവരുടെ കാലാവധി ആറ് മാസം കഴിയുന്നതിനാൽ ഇത് പുന:ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറ്റ് തീരുമാനങ്ങൾ
സ്വകാര്യ ബസുകളുടെ സ്റ്റേറ്റ് കാര്യേജ് നികുതി അടയ്ക്കാനുള്ള സമയം 30 വരെ നീട്ടി
ചെക്ക് പോസ്‌റ്റുകൾ വഴി വരുന്ന ആളുകളെ എല്ലായിടത്തും കർശനമായി പരിശോധിക്കും
ശിവകാശിയിലെ തീപ്പെട്ടി വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ കേരളത്തിൽ ലഭ്യമാക്കാൻ നടപടിയെടുക്കും
കർണാടകയിലെ മലയാളി ഇഞ്ചി കർഷകരുടെ പ്രശ്നങ്ങൾ ചീഫ് സെക്രട്ടറി സർക്കാരുമായി ചർച്ച ചെയ്യും
കേരളത്തിലേക്ക് സിഗ്നൽ മെയിന്റനൻസിനായി വരുന്ന ട്രെയിനുകളിൽ ആളുകൾ അനധികൃതമായി കടക്കുന്നത് തടയാൻ റെയിൽവേ പൊലീസ് ശ്രദ്ധിക്കണം
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സഹായം നൽകുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുറക്കുന്നത് ആലോചിക്കും
ശ്രീചിത്രയിലെ അണുനാശിനി ഗേറ്റ്‌വേ ശാസ്ത്രീയമാണ്. അണുനാശിനി ടണലുകളുമായി ഇതിനെ താരതമ്യം ചെയ്യരുത്
ഡൽഹിയിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾ അവിടത്തെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും
ലോറിയിൽ കൊണ്ടുവരുന്ന കോഴികളിൽ ചത്തവയെ കായലിലേക്ക് വലിച്ചെറിഞ്ഞാൽ കർശന നടപടി