തിരുവനന്തപുരം: മണ്ണന്തലയിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലായിരുന്നു ചാരായം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണന്തല പൗഡിക്കോണം കുന്നത്ത് വിളാകം സ്വദേശികളായ സന്തോഷ് (47), ശശികുമാർ (53) എന്നിവർ പിടിയിലായയി. മണ്ണന്തല വയമ്പാകോണം ഭാഗത്ത് ഒഴിഞ്ഞ സ്ഥലത്ത് വാറ്റ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അര ലിറ്റർ മദ്യവും വാറ്റുപകരണങ്ങളും ഗ്യാസ് സിലിണ്ടറും പിടിച്ചെടുത്തു. മണ്ണന്തല എസ്.ഐ ഒ.വി. ഗോപിചന്ദ്രൻ, സി.പി.ഒ വൈശാഖൻ, ഹോംഗാർഡ് രാജശേഖരൻ എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.