s

തിരുവനന്തപുരം: 'ആടുജീവിത'ത്തിന്റെ ഷൂട്ടിംഗിനായി ജോർദാനിലേക്ക് പോയ പൃഥ്വിയെ കാത്തിരിക്കുകയാണ് താനെന്ന് ഭാര്യ സുപ്രിയ മേനോൻ. കഴിഞ്ഞ വിഷുവിനെടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് പൃഥ്വി അടുത്തില്ലാത്ത സങ്കടം സുപ്രിയ പറയുന്നത്. സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഷൂട്ടിംഗിനിടയിലാണ് സെറ്റിലെ സഹപ്രവർത്തകരുമായി ഇരുവരും വിഷു ആഘോഷിച്ചത്.

സുപ്രിയയുടെ കുറിപ്പിങ്ങനെ:

കഴിഞ്ഞ വിഷുവിനെടുത്ത ചിത്രമാണിത്. ഇന്ന് ഞങ്ങളെന്താണോ അതായി തീരാൻ സഹായിച്ചവർക്കൊപ്പമുണ്ട വിഷു സദ്യയായിരുന്നു അത്. ഈ കൊവിഡ് കാലത്തെ ലോക്ക് ഡൗൺ കാരണം മറ്റു പലകുടുംബങ്ങളെയും പോലെ ഞങ്ങളും ആയിരക്കണക്കിന് കാതങ്ങൾക്കപ്പുറവും ഇപ്പുറവുമാണ്. വളരെ വേഗം പ്രതിസന്ധികളെല്ലാം മാറി ഒന്നിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു'.