തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്ന ലോഗലക്ഷണമില്ലാത്തവർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ദേശീയ തലത്തിലുള്ള തീരുമാനമാണ്. അതേസമയം, ഹൈ റിസ്ക് പ്രദേശത്ത് നിന്ന് വരുന്നവർ 28 ദിവസവും ക്വാറന്റൈനിൽ കഴിയണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.