ന്യൂയോർക്ക്: ചൈനയില്‍ കോവിഡ് പടരുന്നതായി ലോകാരോഗ്യ സംഘടനക്ക് അറിവുണ്ടായിരുവെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി.കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ മറുപടി.തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സംഘടനയ്ക്കുള്ള ധനസഹായം യു.എസ് ഇന്നലെ നിര്‍ത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് ലോകാരാജ്യങ്ങളെത്തിയതോടെ ട്രംപ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ. എന്നാല്‍ പതിവ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സംഘടനയ്ക്കെതിരെ പൊട്ടിത്തെറിച്ചു.
സംഘടനയെ വിശ്വസിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അവസ്ഥ ലോകം കാണുന്നുണ്ടെന്ന് ട്രംപ് പരിഹസിച്ചു. വിവാദങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ നടത്താതിരുന്ന ലോകാരോഗ്യ സംഘടന കൊവിഡ് പ്രതിരോധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി.ലോകരാജ്യങ്ങളും ബില്‍ഗേറ്റ്സടക്കമുള്ളവരും ധനസഹായം നിര്‍ത്തിയ യു.എസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.