തിരുവനന്തപുരം: ചികിത്സയ്ക്കായി അതിർത്തി കടന്നെത്തുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രസവത്തിന് എത്തുന്ന ഗർഭിണികൾക്ക് ആരോഗ്യവിവരങ്ങൾ അടങ്ങുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചികിത്സക്കായി പോകുന്ന സ്ഥലത്തെ ജില്ലാകലക്ടർക്ക് യാത്രാനുനുമതിക്കായി ഇമെയിൽ വഴി മുൻകൂട്ടി അപേക്ഷിക്കണം.
അതിർത്തി കടന്നാൽ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് യാത്രാപാസ് വാങ്ങിയേ യാത്ര തുടരാനാകൂ. വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ മൂന്നു പേരിൽ കൂടാൻ പാടില്ല. മറ്റ് ചികിൽസയ്ക്കായി എത്തുന്നവർക്കും നിബന്ധനകൾ ബാധകമാണ്. മരണാനന്തര ചടങ്ങുകൾക്ക് എത്തുന്നവർ അതത് സ്ഥലത്തുനിന്നുള്ള വാഹനപാസും സത്യവാങ് മൂലവും കയ്യിൽ കരുതിയിരിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.