dead-body

ന്യൂഡൽഹി: മേഘാലയയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് പ്രദേശവാസികൾ വിലക്കി.ഡോക്ടറുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുന്നത് പ്രദേശവാസികളാണ് വിലക്കിയത്. സംസ്‌കരിക്കേണ്ട തൊഴിലാളികള്‍ ഇതിന് പ്രാപ്തരല്ലെന്നും അവര്‍ക്ക് ആവശ്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ ചിതാഭസ്മം അടക്കം ചെയ്യാനും അവര്‍ അനുവദിച്ചില്ല.

ഇന്നലെ രാവിലെയാണ് കൊവിഡ് 19 ലക്ഷണങ്ങളോടെ ഡോക്ടര്‍ ഷിലോംഗിലെ ബെതാനിയില്‍ മരിച്ചത്. ഈ ആശുപത്രിയുടെ ഉടമ കൂടിയാണ് അദ്ദേഹം. ഡോക്ടറുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശവാസികളില്‍നിന്നും ഗോത്രവിഭാഗ തലവന്‍മാരില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ മുടങ്ങിയത്.


ഡോക്ടറാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് 19 ബാധിതന്‍. നഗരത്തില്‍ രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകാണ്. ഡോക്ടറുമായി ഇടപഴകിയ 2000 പേരെ കണ്ടെത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ഇതുവരെ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ രണ്ട് പേരാണ് മരിച്ചത്.