തൊടുപുഴ: കൊവിഡ് ഭീതിക്കിടയിൽ ഇടുക്കിയിൽ ഡെങ്കിപ്പനി പടരുന്നു. തൊടുപുഴ മേഖലയിൽ 10 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർ തിരക്കിലായതിനാൽ ഡെങ്കിപ്പനിയെ ചെറുക്കാൻ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ ആരോഗ്യപ്രവർത്തകർ മറ്റ് കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാനാകുന്നില്ല. പനി വന്നാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യവകുപ്പുമായും ആശാപ്രവർത്തകരുമായും ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.