indian-economy-

ന്യൂഡൽഹി: കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ സത്വര നടപടി സ്വീകരിച്ചെന്ന് ഐ.എം.എഫ്. പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയുടേത് ഉചിതമായ തീരുമാനമാണെന്നും ഐ.എം.എഫ് അഭിനന്ദിച്ചു. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐ.എം.എഫിന്‍റെ കണക്കുകള്‍.

1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോൾ, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് ഐ.എം.എഫ് പറയുന്നത്. 1991-ൽ ഉദാരവത്ക്കരണകാലത്ത് നേരിട്ടതിന് സമാനമായ മോശം സാമ്പത്തിക സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന സൂചനയും ഐ.എം.എഫ് നൽകുന്നു.