സൗദി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ലേബർ ക്യാമ്പുകളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. എല്ലാ ലേബർ ക്യാമ്പുകളിലും മന്ത്രാലയം പുതിയ നിബന്ധനകൾ നടപ്പിലാക്കി തുടങ്ങി. ദിവസേന തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ക്യാമ്പുകളിൽ സംവിധാനമേർപ്പെടുത്തി. ആവശ്യമായ രോഗ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനും അധികാരികൾക്ക് നിർദ്ദേശം നൽകി. സ്ഥല പരിമിതി നേരിടുന്ന ലേബർ ക്യാമ്പുകളിലെ 80 ശതമാനം വരെയുള്ള ആളുകളെ മാറ്റിപാർപ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം ക്വാറന്റൈൻ സെന്ററുകളിലേക്കും മാറ്റി പാർപ്പിക്കുന്നുമുണ്ട്.