oommenchandi

തിരുവനന്തപുരം: ഡൽഹിയിലെ സൈനിക നിരീക്ഷണക്യാമ്പിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ മാസം ഇറ്റലിയിൽ നിന്ന് ഡൽഹിയിലെത്തിയ നാൽപ്പത്തിമൂന്നു വിദ്യാർത്ഥികളാണ് ഉമ്മൻചാണ്ടിയുടെ ഇടപെടലിലൂടെ കേരളത്തിലെത്തിയത്.

ഇറ്റലിയിൽ നിന്നും മാർച്ച് പതിനാലിനാണ് വിദ്യാർത്ഥികൾ ഡൽഹിയിലെത്തിയത്. 28 ദിവസം അവിടെ സൈനിക ക്യാമ്പിൽ നിരീക്ഷണത്തിലായിരുന്നു.

നിരീക്ഷണ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേരളത്തിലെക്ക് വരാൻ യാതൊരു മാർഗവും ഇല്ലാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് വിദ്യാർത്ഥികൾ സഹായം അഭ്യർത്ഥിച്ച് ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. തുടർന്ന് അദ്ദേഹം ഇടപെട്ട് സംസ്ഥാനങ്ങൾ കടക്കാനുള്ള പ്രത്യേക പാസും അടിയന്തരാവശ്യത്തിനുള്ള ഭക്ഷണവും ലഭ്യമാക്കി. രണ്ടു വാഹനങ്ങളിലായി വിദ്യാർത്ഥികളെ കേരളത്തിൽ എത്തിച്ചു. നാട്ടിലെത്തിയ ശേഷം വിദ്യാർത്ഥികൾ ഉമ്മൻചാണ്ടിയെ വിളിച്ച് നന്ദി അറിയിച്ചു.