കല്ലമ്പലം:ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ വിശപ്പകറ്റാൻ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് കെ.എം. ജയദേവൻ മാസ്റ്റർ സൊസൈറ്റിയുടെ കൈത്താങ്ങ്‌. ഒരു ടൺ അരിയാണ് സൗജന്യമായി നൽകിയത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്കുള്ള അരി സൊസൈറ്റി പ്രസിഡന്റ് അഡ്വ മടവൂർ അനിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലിക്ക് കൈമാറി. കിളിമാനൂരിൽ ഡയറക്ടർ ബോർഡംഗം കെ. ജി പ്രിൻസ് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മിക്ക് ഒരു ചാക്ക് അരി കൈമാറി. നഗരൂരിൽ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ഡി. സ്മിത പഞ്ചായത്ത് പ്രസിഡന്റ് എം.രഘുവിനും മടവൂരിൽ ഡയറക്ടർ ബോർഡംഗം ശ്രീജാ ഷൈജുദേവ് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രനും പള്ളിക്കലിൽ സൊസൈറ്റി സെക്രട്ടറി വൈസ് പ്രസിഡന്റ് എം ഹസീനക്കും പുളിമാത്ത് ഡയറക്ടർ ബോർഡംഗം അഡ്വ. ഡി ശ്രീജ പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണുവിനും കരവാരത്ത് സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ദീപയ്ക്കും നാവായിക്കുളത്ത് സൊസൈറ്റി ട്രഷറർ എസ് രഘുനാഥൻ പഞ്ചായത്ത് പ്രസിഡന്റ് തമ്പിക്കും അരി കൈമാറി.