മലപ്പുറം: മലപ്പുറത്ത് മൂന്ന് പേര്‍ കൂടി രോഗവിമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ് ബാധയില്‍ നിന്ന് മുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.