-covid

കോട്ടയം: കൊവിഡ് ബാധിതനായിരുന്ന കോട്ടയം സ്വദേശി​ അമേരിക്കയിൽ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ എന്ന അറുപത്തഞ്ചുകാരനാണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമായി​രുന്നു. ഭാര്യ ലൈസ ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥയാണ്. ഇദ്ദേഹത്തി​ന്റെ ചില ബന്ധുക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും അവർക്ക് രോഗംഭേദമായി എന്നാണ് റിപ്പോർട്ട്.