പാലോട്: നിരീക്ഷണത്തിലായിരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വാമനപുരം നിയോജക മണ്ഡലത്തിലെ ആശങ്ക കുറഞ്ഞെന്ന് ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു. ഒൻപത് പഞ്ചായത്തുകളിലായി ഇനി 75പേരാണ് നിരീക്ഷണത്തിലുള്ളത്. ഇനി ജാഗ്രതയാണ് വേണ്ടത്. മണ്ഡലത്തിലെ 12 കമ്മ്യൂണിറ്റി കിച്ചണുകളും സജീവമാണ്. ആദിവാസി മേഖലകളിൽ ഭക്ഷ്യധാന്യങ്ങളും ചികിത്സയും ലഭ്യമാക്കും. ഭക്ഷ്യധാന്യങ്ങൾ വനമേഖലകളിലെത്തിക്കാൻ വനം വകുപ്പിന്റെ വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഗാർഹിക പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഒൻപത് കൃഷിഭവനുകൾ മുഖേന 2300 പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്‌തെന്നും എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.