വർക്കല:ചാവർകോട് മെറ്റ്കാ ട്രസ്റ്റിന്റെ സി.എച്ച്.എം.എം കോളേജ്, എം.എ.എം സ്കൂൾ,ബി.എഡ് കോളേജ് എന്നീ സ്ഥാപനങ്ങൾ ഗൾഫിൽ നിന്നും മടങ്ങി എത്തുന്ന പ്രവാസികളെ പാർപ്പിക്കുന്നതിന് നൽകാമെന്ന് ട്രസ്റ്റ് ഭാരവാഹികൾ സർക്കാരിനെ അറിയിച്ചു. കോവിഡ് ദുരിതബാധിതർക്കായി ഭക്ഷ്യധാന്യക്കിറ്റുകളും അഡ്വ. വി.ജോയി എം.എൽ.എയെ ട്രസ്റ്റ് ചെയർമാൻ എം.എ.ജബ്ബാർ എൽപിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എ.ഷഹീർ, ട്രഷറർ പി.എസ്.ബഷീർ എന്നിവർ പങ്കെടുത്തു.