
ധാക്ക: ബംഗ്ലദേശ് തീരത്ത് കടലില്‍ കുടങ്ങി 24 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വിശന്ന് മരിച്ചു. രണ്ടുമാസത്തോളം അവര്‍ കടലിലായിരുന്നുവെന്നും ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്നുവെന്നും കോസ്റ്റ്ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച രാത്രി തെക്ക് കിഴക്കന്‍ തീരത്ത് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഏകദേശം 54 ദിവസത്തോളമാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്.ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യയിലേക്ക് പോകുകയായിരുന്നുവെന്നും എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യ തീരദേശ പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ കരയ്‌ക്കെത്താന്‍ കഴിയാതെ ഇവര്‍ കടലില്‍അകപ്പെടുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.