പാലോട്:വാതരോഗത്തിന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെരിങ്ങമ്മല സ്വദേശിനിക്ക് അഗ്നിരക്ഷാ സേന മരുന്ന് എത്തിച്ചുനൽകി. ശാന്താ ഭവനിൽ ജലജകുമാരിക്കാണ് എറണാകുളത്തു നിന്നും മരുന്ന് എത്തിച്ചത്. രോഗം കൂടിയതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് വിവരം ഫയർഫോഴ്സ് അധികാരികളെ അറിയിച്ചത്. തുടർന്ന് എറണാകുളത്തു നിന്നും മരുന്ന് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലും, അവിടെ നിന്നും സീനിയർ ഫയർഫോഴ്സ് ഓഫീസർ അജിത്ത് കുമാറും ഫയർ ഓഫീസർ അനിൽ രാജും ചേർന്നാണ് ജലജകുമാരിയുടെ വീട്ടിൽ എത്തിച്ചത്.