പാറ്റ്ന: തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 11 വിദേശികളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോനേഷ്യ, മലേഷ്യൻ പൗരൻമാരാണ് അറസ്റ്റിലായത്. ബുക്സർ ജില്ലയിൽ നിന്നാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായ പതിനൊന്ന് വിദേശികളും ക്വാറന്റൈനിലായിരുന്നു. ആർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിസാചട്ടം ലംഘിച്ചതിന് കേസെടുത്ത് അറസ്റ്റുചെയ്തത്.
വിസ ദുരുപയോഗം ചെയ്ത് തബ്‌ലീഗ് മതചടങ്ങിൽ പങ്കെടുത്തതിന് ഒമ്പത് ബംഗ്ലാദേശ് സ്വദേശികൾക്കെതിരേ സമസ്തിപുർ ജില്ലയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറസ്റ്റുചെയ്തു.