-health-insurance

ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം അടച്ചിടല്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍മതി. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. ഈ കാലയളവില്‍ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനില്‍ക്കും.

തേഡ് പാര്‍ട്ടി മോട്ടോര്‍വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സാധാരണയായിതന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസംവരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാല്‍ ഈ സമയത്ത് ക്ലെയിം ആവശ്യമായിവന്നാല്‍ പരിഗണിക്കില്ലെന്നുമാത്രം. നിലവിലെ സാഹചര്യത്തില്‍ മെയ് 15നകം പോളിസി പുതുക്കിയാല്‍ കാലാവധി തീര്‍ന്ന അന്നുമുതല്‍ അതിന് പ്രാബല്യമുണ്ടാകും.