മലപ്പുറം: മുഖ്യമന്ത്രി വിര്‍മശനത്തിന് അതീതനാണെന്ന ധാരണ ശരിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ദുരിതാശ്വാസഫണ്ടില്‍ നേരത്ത വീഴ്ച വന്നിട്ടുണ്ട്. രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ചയുണ്ട്. പ്രളയ ദുരന്തത്തിൻറെ പേരിൽ ശേഖരിച്ച ഫണ്ട് വകമാറ്റിയതു പോലെ സംഭവിക്കാതിരിക്കാനാണ് മുന്നറിയിപ്പ് നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണാതെ മറുപടി പറയാൻ മുഖ്യമന്ത്രി തയാറാവണം. കെ എം ഷാജിയുടെ ആരോപണങ്ങൾ മുസ്ലീംലീഗിന്‍റെ അഭിപ്രായമാണന്നും ഉപയോഗിച്ച ഭാഷ ആവിഷ്ക്കാര സ്വാതന്ത്രമായി കണ്ടാൽ മതിയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.ജനങ്ങളെ ഈ ഘട്ടത്തില്‍ വിഷമിപ്പിക്കാതിരിക്കാനാണ് സര്‍ക്കാരിനോട് സഹകരിക്കുന്നത്. കേരളത്തില്‍ എല്ലാം ശുഭമാണെന്നു കരുതരുതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.