തിരുവനന്തപുരം- ചാരായം കടത്തുന്നതിനിടെ കവിയും ഗായകനുമായ അബ്കാരി കേസ് പ്രതിയെ എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ടി.അനികുമാറും സംഘവും പിടികൂടി. ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടിൽ ചന്ദ്രമോഹനന്റെ മകൻ വെള്ള ഷിബുവെന്ന ഷിബുവാണ് (38) അറസ്റ്റിലായത്.
നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഷിബു ഇപ്പോൾ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്. വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം വാഹന പരിശോധനയ്ക്കിടെയാണ് 5 ലിറ്റർ ചാരായവുമായി ബൈക്കിൽ വരികയായിരുന്ന ഷിബു പിടിയിലായത്.ഷിബുവിന്റെ വീട്ടിൽ നിന്നും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
സി..ഐയെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ്.മധുസൂദനൻ നായർ,ഹരികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, രാജേഷ്,ഷംനാദ്, ജിതേഷ്,ശ്രീലാൽ എന്നിവരും പങ്കെടുത്തു