covid

മനാമ: ബഹ്‌റൈനിൽ കൊവിഡ് ബാധിതരുടെ എണ്ണം 1001 ആയി. പുതുതായി 143 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായിരോഗം സ്ഥിരീകരിച്ചവരിൽ 128 പേരും മലയാളികളുൾപ്പെടെയുള്ള പ്രവാസികളാണ്. ഇവരെയെല്ലാം പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ബഹ്‌റൈനിലിതുവരെ 72647 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതിൽ കണ്ടെത്തിയ 1001 രോഗികളിൽ 3 പേർ മാത്രമാണിപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരെല്ലാം രോഗപ്രതിരോധ ശേഷി നേടുമെന്ന പ്രതീക്ഷയിലാണ്. ഏഴു പേരാണ് മരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഇതിനകം 663 പേർ രോഗം ഭേദമായി ആശുപത്രിവിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.