maharashtra

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. പുതുതായി 165 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 3081 ആയി. കഴിഞ്ഞ മണിക്കൂറുകളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ 107 പേർ മുംബയിലുള്ളവരാണ്.

പാൽഘർ ജില്ലയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ പത്തുപേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവർ 1500 ആയി. ഇന്ത്യയിൽ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 12380 ആയി. 414 പേർ മരിച്ചു. മദ്ധ്യപ്രദേശിൽ 987 പേർക്കും തമിഴ്നാട്ടിൽ 1242 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു