modi

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊവിഡ് കാല ആശയങ്ങൾ ലോകരാഷ്ട്രങ്ങൾക്ക് ഹരമാവുകയാണ്. കൊവിഡ് നിയന്ത്രണത്തിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാൻ കൈയടിച്ചും പാത്രം കൊട്ടിയും പിന്നെ ദീപം തെളിച്ചും പുതിയ മാതൃക കാട്ടിയ മോദിയുടെ ആശയങ്ങൾ യു.എ.ഇ വേറൊരു രീതിയിൽ പകർത്തുകയാണ്. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കാൻ ദേശീയ ഗാനം ആലപിക്കണമെന്നാണ് യു.എ.ഇയുടെ നിർദ്ദേശം.

ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് ജനങ്ങൾ എല്ലാവരും ബാൽക്കണിയിൽ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് യു.എ.ഇ ഭരണകൂടത്തിന്റ നിർദ്ദേശം. 'ടുഗെദർ വി ചാന്റ് ഫോർ യു.എ.ഇ' എന്നാൽ നിലവിലെ പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും യു.എ.ഇ മന്ത്രാലയം അറിയിച്ചു.

ജനങ്ങളിൽ സന്തോഷവും പ്രതീക്ഷയും പങ്കുവയ്ക്കുന്നതിലുപരി മനോധൈര്യം വർദ്ധിപ്പിക്കാനും പരിപാടിയിലൂടെ സാധിക്കുമെന്ന് യു.എ.ഇ അറിയിച്ചു. ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കണമെന്നും നിർദ്ദേശിച്ചു.