pic-

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ചരക്ക് ലോറിയിൽ കയറി കേരളത്തിലേക്കെത്തിയ മൂന്ന് തമിഴ്നാട് സ്വദേശികളെ പൊലീസ് പിടികൂടി. മുരുകൻ, ഭൂത പാണ്ടി, സത്യനാഥൻ എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഹോട്ടൽ നടത്തുന്ന ഇവർ പൊലീസ് പരിശോധനയിലാണ് പിടിയിലായത്.