ബാലരാമപുരം:പൂങ്കോട് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും,​സോപ്പുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.റസിഡന്റ്സിലെ മുതിർന്ന അംഗം സദാനന്ദന് പ്രതിരോധ കിറ്റ് നൽകി ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബി.വി സുകേഷ്,​സെക്രട്ടറി പൂങ്കോട് രാജീവ്,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​ വാർഡ് മെമ്പർ അംബികാദേവി,​ ശിവന്തകരാജൻ,​ ബിനു,​ ശോഭനൻ,​ ബി.വി.സുരേഷ്,​ പ്രദീപ്,​ശ്രീകുമാരനാശാരി എന്നിവർ സംബന്ധിച്ചു.