ബാലരാമപുരം:പുന്നക്കുളം ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ കീഴിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസ് വകുപ്പിലേയും ജീവനക്കാരേയും ആദരിച്ചു.കൊവിഡ് ഭീതിയെ തുടർന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.80 വയസിന് മുകളിലുള്ള കിടരോഗികൾക്ക് വീട്ടിലെത്തി വിഷുക്കൈനീട്ടം നൽകി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ,​കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് സജി.റ്റി,​ മെഡിക്കൽ ഓഫീസർ ചിന്താ സുകുമാരൻ,​പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ബിനു,​വാർഡ് മെമ്പർ കെ.എസ്.സജി എന്നിവർ ആദരിക്കൽ ചടങ്ങിന് നേത്യത്വം നൽകി.