ബാലരാമപുരം:കൊവിഡ് ഭീതിയിൽ വീടുകളിൽ കഴിയുന്ന രോഗികളെ പരിചരിക്കുന്നതിന്റെ ഭാഗമായി വടക്കേവിള രേവതി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ജനകീയ ചികിത്സാ പദ്ധതിക്ക് തുടക്കമായി.വീടുകളിൽ കിടരോഗികളായി കഴിയുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.ആഴ്ച്ചയിൽ രണ്ട് ദിവസം ഇത്തരത്തിൽ രോഗികളായവർക്ക് ഡോക്ടറുടെ സേവനം ലഭിക്കും. വീടുകളിലെത്തി രക്തശേഖരണത്തിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.ഹോം ഡോക്ടറുമായി ബന്ധപ്പെടേണ്ട നമ്പർ - 04712404828,​ 9656868115.