വെള്ളറട: സഹപാഠികൾക്ക് ആശ്വാസമേകി കെെനീട്ടവും വിഷുക്കിറ്റുമായി മൈലച്ചൽ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്. വർഷങ്ങളായി തളർന്നു കിടക്കുന്ന കിരൺ വർഗീസിന്റെ വീട്ടിലും ആൻസി,ആനി എന്നിവരുടെ വീടുകളിലും ആര്യങ്കോട് പൊലീസിനൊപ്പം വിഷു വിഭവങ്ങളും കെെനീട്ടവുമായി കുട്ടി പൊലീസുമെത്തി.എസ്.ഐ സജി,പൊലീസുകാരായ ബിജു,മഞ്ജു, സന്തോഷ് കുമാർ,മോളി,സീനിയർ കേഡറ്റ് ആദിത്യ കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.