ബാലരാമപുരം:കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിഷുദിനാഘോഷത്തിന്റെ ഭാഗമായി പച്ചക്കറിക്കിറ്റും,​ഖാദി വസ്ത്രവിതരണവും നടത്തി.നേമം ബ്ലോക്ക് മെമ്പർ ഐഡ ഉദ്ഘാടനം ചെയ്തു. എന്റെ വീട്,​എന്റെ വായന പദ്ധതി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ നിർവഹിച്ചു.യുവജനസമാജം ഗ്രന്ഥശാല സെക്രട്ടറി സനിൽകുമാർ,​ കസ്തൂർബാ ഗ്രന്ഥശാല ഭാരവാഹികളായ എം.കെ.സാവിത്രി,​പ്രമോദിനി തങ്കച്ചി,​ജിഷ്ണുകുമാർ എന്നിവർ സംബന്ധിച്ചു.