മുടപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് മംഗലപുരം ഗ്രാമ പഞ്ചായത്ത് നടത്തിയ ചിത്രരചനാ മത്സരത്തിൽ സനുഷ്. ജെ.ലാൽ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ആദിത്യൻ. എസ് നേടി. കൊവിഡ്ക്കാലത്തെ സാമൂഹിക പശ്ചാത്തലമെന്നതായിരുന്നു വിഷയം. ശാസ്തവട്ടം കിഴക്കതിൽ വീട്ടിൽ ജയന്തി ലാലിന്റെയും അജിതയുടെയും മകനാണ് സനുഷ്. തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. 3000 രൂപ ഒന്നാം സ്ഥാനവും 2000 രൂപ രണ്ടാം സ്ഥാനവുമാണ് സമ്മാനം. പഞ്ചായത്ത് നടത്തുന്ന പൊതു പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അറിയിച്ചു.