മലപ്പുറം: കെ.എം.ഷാജിയുടെ ആരോപണം പച്ചനുണയെന്ന് മന്ത്രി കെ.ടി. ജലീൽ. ഷാജി കൊവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മറ്റാവശ്യങ്ങള്‍ക്ക് പണമെടുത്തിട്ടില്ല. ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോ എന്ന് മുസ്‍ലിം ലീഗ് നേതൃത്വം ആലോചിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.