കല്ലമ്പലം:കമ്മ്യൂണിറ്റി കിച്ചണിന് കൈത്താങ്ങുമായി കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് രംഗത്ത്.മണമ്പൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ പച്ചക്കറികളും പലവ്യഞ്ജനങ്ങളും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ ഏറ്റുവാങ്ങി. 31 അംഗ ട്രസ്റ്റ് കമ്മിറ്റിയിലെ ചെയർമാൻ പി.ജെ നഹാസ്, ജനറൽ സെക്രട്ടറി എ.എം.എ റഹിം, പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ ,എ.നഹാസ്, എം.എസ്.ഷെഫീർ, എ.മുഹമ്മദ് ഷെഫിഖ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നത്.