ചെന്നൈ: കൊവിഡിനെ പിടിച്ചു നിർത്തിയ കേരളത്തെ പ്രശംസിച്ച് തമിഴ് നിർമ്മാതാവ് എസ്.ആർ പ്രഭു. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊവിഡിൽ നിന്ന് മോചിതരാകുന്നവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം നമ്പർ വണ്ണാണ്.
കേരളത്തെ ആദരിക്കുക, ഒപ്പം മറ്റു സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കുക. ട്വിറ്ററിൽഎസ്. ആർ. പ്രഭു കുറിച്ചു.