പാലോട്:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു സേവാകേന്ദ്രം പ്ലാമൂട് ആർ.എസ്.എസ് ജില്ലാ കാര്യവാഹക് ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു.പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഊരുകളിലും പട്ടികജാതി കോളനികളിലും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.പാലോട് പൊലീസ് സ്റ്റേഷൻ സർക്കാർ ആശുപത്രികൾ,ഇലക്ട്രിസിറ്റി ഓഫീസ്,പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ മാസ് കുകൾ വിതരണം ചെയ്തു.അജിത് പെരിങ്ങമ്മല,പ്ലാമൂട് അജി,ശ്രീജിത് പാലോട്,ശ്രീമംഗലം ശ്രീകണ്ഠൻ,പാലോട് ചന്ദ്രൻ,സന്തോഷ്,അതുൽ ചന്ദ് എന്നിവർ നേതൃത്വം നൽകി.