തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് ഈടാക്കാനുള്ള സാലറി ചലഞ്ച് ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നില്ല. ലോക്ക് ഡൗണിന് ശേഷമുള്ള ഇളവുകളെപ്പറ്റി ചർച്ച ചെയ്യാനാണ് ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്. അടുത്ത ബുധനാഴ്ചയാണ് ഇനി മന്ത്രിസഭായോഗം.