ബാലരാമപുരം:സപ്ലൈകോവഴി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ആരംഭിച്ചതോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണവിതരണം ഒരു നേരമായി ക്രമീകരിച്ചു.ബാലരാമപുരം പഞ്ചായത്ത് ബാലരാമപുരം കിച്ചണിൽ ഇനി ഉച്ചയ്ക്ക് മാത്രമായിരിക്കും ഭക്ഷണവിതരണമെന്ന് പ്രസിഡന്റ് ആർ.എസ് വസന്തകുമാരി പറഞ്ഞു.