ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ തോത് 12 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നെത്തിയ ആളെ വീട്ടിൽ ക്വാറന്റെയിനിൽ ആക്കിയിട്ടുണ്ട്. ഇദ്ദേഹം വിദേശത്ത് നിന്നും നേരത്തെ എത്തിയെങ്കിലും വാഹനസൗകര്യമില്ലാത്തതിനെ തുടർന്ന് ബാലരാമപുരത്തേക്ക് വരാൻ സാധിച്ചിരുന്നില്ല. കിടരോഗികൾക്കുള്ള മരുന്ന് വിതരണവും ഫോൺ വഴി ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ ആർ.എം.ബിജു അറിയിച്ചു.