ചെന്നൈ: തമിഴ്നാട്ടിൽ വരുന്നത് ആശ്വാസത്തിൻ്റെ ദിനങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് ഇന്ന് മരിച്ചത്. 25 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1267 ആയി. കോയമ്പത്തൂരിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിൽ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച 22 ജില്ലകളിൽ നിയന്ത്രണം കടുപ്പിച്ചു.