സാൻ സാൽവഡോർ : മദ്ധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 ഓടെയുണ്ടായ ചലനത്തിൽ ആളപായം ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല. സുനാമിയ്ക്ക് സാദ്ധ്യതയില്ലെന്ന് പസഫിക് സുനാമി വാർണിംഗ് സെന്റർ അറിയിച്ചു.