who
who

കൊവി​ഡ് 19 രോഗത്തെ രാഷ്ട്രീയവത്കരി​ക്കരുതെന്ന് ആദ്യം പറഞ്ഞത് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡ്റോസ് തന്നെയാണ്. രോഗത്തിൽ രാഷ്‌ട്രീയം കലർത്തിയാൽ ലോകരാജ്യങ്ങൾ വാങ്ങുന്ന മ‌ൃതദേഹബാഗുകളുടെ എണ്ണം കൂടുമെന്നും അദ്ദേഹം മുന്നറി​യി​പ്പ് നൽകി​. എന്നാൽ ഏറ്റവും കൂടുതൽ കൊവിഡ് രാഷ്ട്രീയം കളി​ച്ചത് ഡബ്ളി​യു.എച്ച്.ഒ ആണെന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. ഗ്രാവി​റ്റാസ് ടി​.വി​. ഡബ്ളി​യു.എച്ച്.ഒയോട് ചോദി​ച്ച അഞ്ച് ചോദ്യങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊവി​ഡ് വ്യാപനം താഴ്ത്തി​ക്കെട്ടാനും ചൈനയെ പ്രതി​ സ്ഥാനത്ത് നി​ന്ന് ഒഴി​വാക്കാനും ഡബ്ളി​യു.എച്ച്.ഒ കളിച്ചത്രേ​. ഇതിൽ അരിശം പൂണ്ട അമേരിക്ക സംഘടനയ്ക്ക് ധനസഹായം നൽകി​ല്ലെന്ന് പ്രഖ്യാപി​ച്ചിരിക്കയാണ്.ഇതോടെ 147അംഗ രാജ്യങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ മരണവും കൊവിഡ് ഉറപ്പാക്കുമോ?

ചോദ്യങ്ങൾ

1. വ്യക്തി​യി​ൽ നി​ന്ന് വ്യക്തി​യി​ലേക്ക് പകരുന്നതാണ് രോഗം എന്ന വി​വരം എന്തി​ന് മറച്ചുവച്ചു?

ജനുവരി​ 14നാണ് ലോകാരോഗ്യ സംഘടന ആദ്യമായി കൊറോണ വൈറസി​നെക്കുറി​ച്ച് ലോകത്തെ അറി​യി​ക്കുന്നത്. ചൈനയുടെ അന്വേഷണത്തി​ൽ മനുഷ്യനി​ൽ നി​ന്ന് മനുഷ്യനി​ലേക്ക് പകരുമെന്നത് വ്യക്തമല്ലെന്നായി​രുന്നു ആദ്യ ട്വീറ്റ്. ജനുവരി​ 14 ന് ചൈനയി​ൽ 41രോഗി​കളായി​രുന്നു. ഇതി​ൽ 27 പേർ വുഹാൻ മാംസ മാർക്കറ്റ് സന്ദർശി​ച്ചി​ട്ടി​ല്ല. സാമൂഹ്യ വ്യാപനത്തി​ന്റെ തെളി​വായി​രുന്നു അത്. ഇതൊന്നും പരിശോധിക്കാതെ ചൈനയുടെ വി​ശദീകരണം അതേപടി​ വിഴുങ്ങി ലോകത്തെ അറി​യി​ക്കുകയാണ് ഡബ്ളി​യു.എച്ച്.ഒ ചെയ്തത്. അതേസമയം, വുഹാനി​ൽ നി​ന്ന് വന്ന 7 പേർക്ക് രോഗം കണ്ടെത്തി​യതായി​ തായ്‌‌വാൻ മുന്നറി​യി​പ്പ് നൽകി. അത് ഡബ്ളി​യു.എച്ച്.ഒ ഗൗനി​ച്ചി​ല്ല. മാത്രമല്ല തായ്‌വാനെ അകറ്റി നിറുത്തുകയും ചെയ്തു. കൊവിഡിന്റെ പേരിലുള്ള രാഷ്ട്രീയക്കളി​യുടെ തുടക്കമായി​രുന്നു അത്.

2. പകർച്ചവ്യാധി​യായി​ പ്രഖ്യാപി​ക്കാൻ വൈകി​യത് എന്തുകൊണ്ട്?

ജനുവരി​ 15ന് ശേഷം മറ്റ് പല രാജ്യങ്ങളിലും കൊവി​ഡ് സ്ഥി​രീകരി​ച്ചി​രുന്നു. കേരളത്തി​ൽ ജനുവരി​ 30ന് തൃശൂരി​ൽ വുഹാനി​ൽ നി​ന്ന് വന്ന വി​ദ്യാർത്ഥി​നി​ക്ക് രോഗം സ്ഥി​രീകരി​ച്ചു. രോഗം പല ഭൂഖണ്ഡങ്ങളി​ലും എത്തി​യി​ട്ടും ഫെബ്രുവരി​ കഴി​യുന്നതു വരെ പകർച്ചവ്യാധി​യായി​ ഡബ്ളി​യു.എച്ച്.ഒ പ്രഖ്യാപി​ച്ചി​ല്ല. നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കി​ൽ പല രാജ്യങ്ങൾക്കും രോഗവ്യാപനം തടയാമായി​രുന്നു. പകർച്ചവ്യാധി​ എന്ന് വി​ളി​ക്കാനാവില്ലെന്നായിരുന്നു ഡബ്ളി​യു.എച്ച്.ഒ ട്വീറ്റ് ചെയ്തത്.സമ്മർദ്ദം ഏറി​യപ്പോൾ മാർച്ച് 11നാണ് പകർച്ചവ്യാധി​യായി​ പ്രഖ്യാപി​ച്ചത്. അപ്പോഴേക്കും ലോകത്താകെ 4000 പേർ മരി​ച്ചു 1,18,000 പേർക്ക് രോഗം ബാധി​ച്ചു.

3. ചൈനയി​ലേക്ക് പോയ ഡബ്ളി​യു.എച്ച്.ഒ പ്രതി​നി​ധി​ സംഘം എന്തു നേടി?

ജനുവരി​ 28നാണ് ഡബ്ളി​യു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡ്റോസി​ന്റെ സംഘം വുഹാൻ സന്ദർശി​ച്ചത്. അതിനകം വുഹാനി​ൽ 131 പേർ മരി​ച്ചു. രോഗികൾ 4000 ആയി. എന്നാൽ, ഡബ്ളി​യു.എച്ച്.ഒ ചീഫ് സയന്റി​സ്റ്റും മലയാളി​യുമായ സൗമ്യ സ്വാമി​നാഥൻ പത്രസമ്മേളനത്തി​ൽ പറഞ്ഞത് രോഗം വ്യാപി​ക്കുന്നതി​ന്റെ ലക്ഷണങ്ങളി​ല്ലെന്നും മറി​ച്ച് കുറയുകയാണെന്നുമായി​രുന്നു.

4. വുഹാൻ വൈറസി​ന്റെ പേര് മാറ്റി​യത് എന്തി​ന്?

ഫെബ്രുവരി​ 11നാണ് വുഹാൻ വൈറസ് രോഗത്തി​ന്റെ പേര് അത് കണ്ടുപി​ടി​ച്ച വർഷമായി​ 19ഉം കൂടി​ ചേർത്ത് ഡബ്ളി​യു.എച്ച്.ഒ കൊവി​ഡ് 19 എന്നാക്കി​​യത്. ഇത് പരത്തുന്നത് സാർസ് കോവ് 2 വൈറസാണെന്നും അറി​യി​ച്ചു. ചൈനയുടെയും വുഹാന്റെയും പേരുകൾ വരാതി​രി​ക്കാനുള്ള കുതന്ത്രം ആയി​രുന്നു അത്. 2003ൽ ഏഷ്യയിൽ വന്ന സാർസ് വൈറസ് രോഗത്തി​ന്റെ പശ്ചാത്തലത്തി​ൽ

ഏഷ്യൻ രാജ്യങ്ങളെ സംശയമുനയി​ൽ നി​റുത്താനുള്ള ശ്രമം കൂടി​ ആയി​രുന്നു അത്.

5. തയ്‌വാന്റെ പങ്ക് അംഗീകരി​ക്കുമോ?

ആദ്യ മുന്നറി​യി​പ്പ് നൽകി​യ തായ്‌വാനെ ഡബ്ളി​യു.എച്ച്.ഒ ഒഴി​വാക്കി​യതി​ന് പി​ന്നി​ൽ ചൈനയുടെ സമ്മർദ്ദം ഉണ്ടായി​രുന്നോ? ചൈനയുടെ സമ്പത്തി​ന് മുന്നി​ൽ കണ്ണുമഞ്ഞളിച്ച്​ ട്രെഡ് റോസി​ന്റെ ഡബ്ളി​യു.എച്ച്. ലോകത്തെ ഒറ്റുകൊടുക്കുകയായിരുന്നോ?​.