കാട്ടാക്കട: അശരണർക്കും കിടപ്പ് രോഗികൾക്കും ചികിത്സയും മരുന്നും സൗജന്യമായി എത്തിച്ച് ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി. ഒറ്റയ്ക്കല്ല ഒപ്പത്തിനൊപ്പം മാനുഷം എന്ന പദ്ധതിയിലൂടെയാണ് സഹായമെത്തിച്ചത്. അലോപതി,ഹോമിയോ, ആയൂർവേദ ചികിത്സകൾ ദിവസവും ലഭ്യമാക്കാനാണ് ശ്രമം. ബുധനാഴ്ച ആരംഭിച്ച പരിശോധന ഡോ. അജ്മലിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൻമൂട്,വെള്ളുമാനൂർകോണം എന്നിവിടങ്ങളിൽ നടന്നു.ബ്ലോക്ക് സെക്രട്ടറി അനിൽകുമാർ,പ്രസിഡന്റ് രതീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി ശരൺ,മേഖല സെക്രട്ടറി ഷൈൻ,ഓഫീസ് സെക്രട്ടറി ടിന്റു,യൂണിറ്റ് സെക്രട്ടറി ചന്തു,നജീബ്,സൂരജ്,കിച്ചു,സിദ്ധിക്ക്,മഹേഷ്,പ്രശാന്ത് കണ്ണൻ എന്നിവർ പങ്കെടുത്തു.