blasters

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കേരളത്തിന് ഐ.സ്.എൽ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്സ് ഒരുലക്ഷം ഹൈഡ്രോ ക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തു. വിശാഖപട്ടണത്ത് നിന്നെത്തിച്ച ഗുളികകൾ കായിക മന്ത്രി ഇ.പി.ജയരാജനെ ഏൽപ്പിച്ചു. തുടർന്ന് ഗുളികകൾ ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) കൈമാറി.

30 ഗുളികകളുള്ള 3334 ചെറിയ ബോട്ടിലുകളാണ് നൽകിയത്. ബ്ലാസ്‌റ്റേഴ്സ് അഡ്വൈസറായ മുൻ കേണൽ രമേഷ് നമ്പ്യാരാണ് മരുന്ന് എത്തിക്കുന്നതിന് നേതൃത്വം നൽകിയത്. ബ്ലാസ്‌റ്റേഴ്സ് ഡയറക്ടറായ അല്ലു അരവിന്ദിന്റെ മകനായ പ്രമുഖ ചലച്ചിത്ര താരം അല്ലു അർജ്ജുൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. 2018 ലെ പ്രളയ ദുരിതാശ്വാസമായി കേരളത്തിന് ഒരു കോടിയോളം രൂപ ബ്ലാസ്‌റ്റേഴ്സ് ഉടമകൾ നൽകിയിരുന്നു.