ഉള്ളൂർ: കൊവിഡ് 19 രോഗികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി.യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ. അജയകുമാർ നിർവഹിച്ചു.ശശി തരൂർ എം.പിയുടെ ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപ ചെലവിലാണ് ഇത് സജ്ജമാക്കിയത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന പലരും മറ്റ് രോഗങ്ങൾക്ക് ചികിത്സകൾ നടത്തി വരുന്നവരാണ്.ഇതിന്റെ ഭാഗമായാണ്ഇവർക്കായി പ്രത്യേകം ഡയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചത്.ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ്, ഡെപൂട്ടി സൂപ്രണ്ടുമാരായ ഡോ.ജോബി ജോൺ,ഡോ.ബി.എസ്.സുനിൽകുമാർ,ഡോ.സുജാത, ഡോ.സജീവ്, സ്റ്റാഫ് നഴ്സ് റാണി, ഡയാലിസിസ് സയന്റിഫിക് ഓഫീസർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.