accident-death

മലയിൻകീഴ് : വീടിനുമുന്നിലെ മരം മുറിയ്ക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി.മെക്കാനിക്ക് വണ്ടന്നൂർ പാപ്പാകോട് ഗിരി നിവാസിൽ എ.എസ്.ജിജീഷ് (30,ജിമ്മി )മരിച്ചു.ഇന്നലെ രാവിലെ യാണ് സംഭവം. മഹാഗണി മുറിയ്ക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞ് ജിജീഷിന്റെ കഴുത്തിൽ ഇടിച്ച് കുരുങ്ങുകയായിരുന്നു.വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയെങ്കിലും രക്ഷയുണ്ടായില്ല. ഫർഫോഴ്സും മാറനല്ലൂർ പൊലീസുമെത്തി ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് ജിജീഷിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പിതാവ് :മണിയൻ.മാതാവ് : സുലോചന.ഭാര്യ : സൗമ്യ.മകൻ :ഭഗത് ജിജീഷ്.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.