തിരുവനന്തപുരം: വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) മലയാളി വിദ്യാർത്ഥികൾക്കും നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും www.norkaroots.org ലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 0471​2 770528, 2770543.