vatt

തിരുവനന്തപുരം:ആനയറയിൽ ഒഴിഞ്ഞ പുരയിടത്തിൽ വ്യാജ വാറ്റ് നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ. ആനയറ സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിൽ പേട്ട സി.ഐ ഗിരിലാൽ, എസ്.ഐമാരായ പി.രതീഷ്, ഗോപകുമാർ, എ.എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ ഷമ്മി, ബിജു, ജയദേവൻ, ദീപു, ബിബിൻ എന്നിവരാണ് പ്രതികളെ പിടിച്ചത്.