vizhavoor

മലയിൻകീഴ്: വനത്തിൽ നിന്നെത്തിയ പുള്ളിമാൻ വിളവൂർക്കൽ വിഴവൂർ ഭാഗത്ത് എത്തിയത് നാട്ടുകാരിൽ കൗതുകവും പരിഭ്രാന്തിയും സൃഷിടിച്ചു. ഇന്നലെ രാവിലെ 7 മണിയോടെയാണ് വിഴവൂർ ഭാഗത്ത് മാൻ എത്തിയത്.പ്രദേശവാസി ശ്രീകുമാറിന്റെ വീട്ടിലെ സി.സി ടിവി.കാമറയിൽ പുള്ളിമാനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്താകെ തെരച്ചിൽ നടത്തി.പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസിൽ നിന്ന് എത്തിയവരും നാട്ടുകാരുമായി പാറപ്പൊറ്റ,വഴുതോട്ടുവിള,മട്ടുപ്പാവ് എന്നീ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വിഴവൂർ എരിക്കലം കുന്നിൽ കടന്നിരിക്കാമെന്നാണ് ഫോറസ്റ്റ് അധികൃതർ നൽകിയ വിവരം.ഫോറസ്റ്റ് ഉദ്യോഗസ്ഥരായ നസീർ,ശരത് വിളവൂർക്കൽ വനം-വന്യ ജീവി സംരക്ഷണ സമിതി പ്രവർത്തകരായ ഷിബു,സജു എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ടു വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.വിഴവൂർ എരിക്കലം കുന്നിൽ ഇന്നും തെരച്ചിൽ തുടരും.